സാന്റിയാഗോ: ചിലി രാജ്യവ്യാപകമായി പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിച്ചു. പ്ലാസ്റ്റിക് സഞ്ചികള്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള നിയമം ചിലി കോണ്‍ഗ്രസ് അംഗീകരിച്ചു. പാസ്റ്റിക് സഞ്ചികള്‍ പൂര്‍ണമായും നിരോധിക്കുന്ന ആദ്യ ലാറ്റിനമേരിക്കന്‍ രാജ്യമാണ് ചിലി.
പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിന് ചെറുകിട വ്യാപാരികള്‍ക്ക് രണ്ടു വര്‍ഷത്തെ സമയം നല്കി. വന്‍കിട വ്യാപരികള്‍ക്ക് ആറ് മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ വ്യാപാരികളില്‍ നിന്ന് 370 ഡോളര്‍ വരെ പിഴ ഇടാക്കും. ജലസ്രോതസുകളുടെ മലിനീകരണം തടയുന്നതിന്റെ ഭാഗമാണ് തീരുമാനം.