ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്കര്‍ കമാന്‍ഡറടക്കം അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ഷോപിയാനിലെ കില്ലോറ ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഘര്‍ഷമുണ്ടായത്.
പ്രദേശത്ത് ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് വെടിവയ്പ് നടന്നത്. ഉമര്‍ മാലിക് എന്ന ലഷ്കര്‍ കമാന്‍ഡറാണ് ആദ്യം കൊല്ലപ്പെട്ടത്. തുടര്‍ന്ന് മറ്റ് നാലുപേരെയും സൈന്യം വധിക്കുകയായിരുന്നു. ഇവരില്‍ നിന്ന് വിവിധ ആയുധങ്ങളും കണ്ടെടുത്തു.
അതേസമയം, വടക്കന്‍ കാശ്മീരിലെ സോപോറില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വകവരുത്തി. അക്രമണത്തില്‍ ഒരു ജവാനും ജീവന് നഷ്ടമായി. ഇതോടുകൂടി നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒമ്പത് ഭീകരരെയാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ സൈന്യം വധിച്ചത്.