കറാച്ചി: പാകിസ്താനില്‍ 12 ഗേള്‍സ് സ്കൂളുകള്‍ അജ്ഞാതര്‍ കത്തിച്ചു. പാകിസ്താനിലെ ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍ മേഖലയിലാണ് കഴിഞ്ഞ രാത്രി ആക്രമണം നടന്നത്.
പതിവായി തീവ്രവാദികളുടെ അക്രമണം ഉണ്ടാകുന്നതിനെതിരെ നാട്ടുകാര്‍ സ്കൂളുകള്‍ക്ക് സംരക്ഷണം വേണമെന്ന ആവശ്യം ഉന്നയിക്കുന്നതിനിടയിലാണ് അക്രമണം. രണ്ടുസ്കൂളുകളില്‍ സ്ഫോടനം നടത്തിയിട്ടുണ്ട്. സ്കൂളിലെ ഉപകരണങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടു.
സംഭവത്തില്‍ പ്രതിഷേധിച്ച് സിദ്ദിഖ് അക്ബര്‍ ചൗക്കില്‍ നാട്ടുകാര്പ്രതിഷേധ നടത്തി.