കാസര്‍ഗോഡ്: സിപിഎമ്മിന്റെ അവിശ്വാസ പ്രമേയത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ കാറഡുക്ക പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. 18 വര്‍ഷമായി ബിജെപി ഭരിക്കുന്ന പഞ്ചായത്താണ് കാറഡുക്ക. പഞ്ചായത്തിലെ വികസന മുരടിപ്പ് ഉന്നയിച്ച് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യുഡിഎഫ് പിന്തുണച്ചതോടെയാണ് ബിജെപിക്ക് അധികാരം നഷ്ടമായത്.
ഏഴിനെതിരെ എട്ടുവോട്ടുകള്ക്കാണ് പ്രമേയം പാസ്സായത്. സിപിഎമ്മിന്റെ അഞ്ച് അംഗങ്ങള്‍ക്കൊപ്പം യുഡിഎഫിന്റെ മൂന്നംഗങ്ങളും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഏറെ പ്രാധ്യാനമ്മുള്ള രാഷ്ട്രീയ കൂട്ടുകെട്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പിലടക്കം തുടരുമോ എന്ന കാര്യത്തില്‍ ഇടത് വലത് മുന്നണികള്‍ വ്യക്തമാക്കിയിട്ടില്ല.
ഏറെ പ്രാധാന്യമുള്ള വിഷയമായതിനാല്‍ ഉന്നത ഘടകം ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കമെന്നാണ് ഇരു മുന്നണികളും പറയുന്നത്. പ്രസിഡന്റ് സ്ഥാനം സ്ത്രീ സംവരണമായ കാറടുക്കയില്‍ സിപിഎമ്മിന് രണ്ട് സ്വതന്ത്ര അംഗങ്ങള്‍ അടക്കം മൂന്ന് വനിത പ്രതിനിധികളുണ്ട്. വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം ശനിയാഴ്ചയാണ് പരിഗണിക്കുന്നത്.