സ്വീഡനിലെ മുന്‍ ഭരണാധികാരികളുടെ കിരീടങ്ങള്‍ രണ്ടു മോഷ്ടാക്കള്‍ പട്ടാപ്പകല്‍ കവര്‍ന്നു. പതിനേഴാം നൂറ്റാണ്ടില്‍ സ്വീഡന് ഭരിച്ച ചാള്‍സ് പതിനാലാമന്‍ രാജാവിന്റെയും ഭാര്യ ക്രിസ്റ്റീന രാജ്ഞിയുടെയും കിരീടങ്ങള്‍ അടക്കമുള്ള വിലമതിക്കാനാവാത്ത വസ്തുക്കള്‍ സ്ട്രാംഗ്നാസ് കത്തീഡ്രലില്‍നിന്നാണു മോഷണം പോയത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. കത്തീഡ്രല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്ത സമയത്തായിരുന്നു മോഷണം. കവര്‍ച്ചക്കാര്‍ ചില്ലുകൂടുകള്‍ തകര്‍ത്ത് രത്നഖചിതമായ കിരീടങ്ങള്‍ കൈക്കലാക്കുകയായിരുന്നു. അതിവേഗം പുറത്തിറങ്ങി സമീപത്തെ തടാകത്തിനടുത്തെത്തി സ്പീഡ് ബോട്ടിലൂടെ രക്ഷപ്പെട്ടു.