വയനാട്: വയനാട് മണ്ഡലത്തില്‍ ശനിയാഴ്ച നടക്കുന്ന റോഡ് ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ച് കൊണ്ട് വയനാട് എംപി രാഹുല്‍ ഗാന്ധി ജോര്‍ജ് എം തോമസ് എംഎല്‍എയ്ക്ക് കത്തയച്ചു.
അഗസ്ത്യന്മുനി- കുന്ദമംഗലം റോഡിന്റെയും നവീകരിച്ച വയനാട് ചുരത്തിന്റെയും ഉദ്ഘാടനത്തിന് എംഎല്‍എ വയനാട് എംപി കൂടിയായ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചിരുന്നു. ഇതിനാണ് അസൗകര്യം അറിയിച്ച് രാഹുല്‍ ഗാന്ധിയുടെ കത്ത് അയച്ചത്.
അതേസമയം, മന്ത്രി ജി സുധാകരന് ഉദ്ഘാടകനാകുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി രാഹുല്‍ ഗാന്ധിയെ ഉള്‍പ്പെടുത്തി പോസ്റ്ററും ഇറക്കിയിരുന്നു. പോസ്റ്റര്‍ ശ്രദ്ധ നേടിയതിന് പിന്നാലെ അനുമതിയില്ലാതെ രാഹുല്‍ ഗാന്ധിയുടെ പേരും ചിത്രവും ഉപയോഗിച്ച് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.