മുംബൈ: ഹോംവര്‍ക് ചെയ്യാത്തതിന്റെ പേരില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തല്ലിയ ട്യൂഷന് ടീച്ചര്‍ അറസ്റ്റില്‍. നവി മുംബൈയിലെ ഫ്ലോറിന് ഗോമസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് തന്റെ വീട്ടില്‍ നിന്നും ഗോമസിനെ അറസ്റ്റ് ചെയ്തത്. ജുവനൈല്‍ ജസ്റ്റിസ് നിയമം 23ാം വകുപ്പ് പ്രകാരമായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ട്യൂഷന് ടീച്ചറെ ജാമ്യത്തില്‍ വിട്ടയച്ചു.
കുട്ടി കഴിഞ്ഞ തിങ്കളാഴ്ച ട്യൂഷന് പോയപ്പോഴാണ് സംഭവം. ട്യൂഷന് ടീച്ചറായ ഫ്ലോറിന് ഗോമസ് ഏല്‍പ്പിച്ച ഹോംവര്‍ക് പൂര്‍ണ്ണമായും ചെയ്യാന്‍ വിദ്യാര്‍ത്ഥിനിക്ക് കഴിഞ്ഞിരുന്നില്ല. ഇതിന്റെ പേരിലായിരുന്നു കുട്ടിയെ ടീച്ചര്‍ തല്ലിയത്.
വൈകിട്ട് ആറ് മണിക്ക് ട്യൂഷന് പോയ പെണ്‍കുട്ടി എട്ട് മണിയോടെ വീട്ടില്‍ തിരിച്ചെത്തിയ ശേഷം മാതാപിതാക്കളോട് അടി കൊണ്ട കാര്യം പറഞ്ഞു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ അടികൊണ്ട ഒന്നിലധികം പാടുകള്‍ ഉണ്ടായിരുന്നു. പിന്നീട് മാതാപിതാക്കള്‍ ടീച്ചര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. നാലാം ക്ലാസില്‍ പഠിക്കുന്ന 15 ഓളം കുട്ടികളെ ഗോമസ് പഠിപ്പിക്കുന്നുണ്ട്.