കൊച്ചി: എക്സറ്റസി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നിശാ ക്ലബ്ബുകളില്‍ ഉപയോഗിക്കുന്ന ലഹരി ഗുളികകളുമായി യുവാവ് എക്സൈസിന്റെ പിടിയില്‍. ഫോര്‍ട്ട്കൊച്ചി സിബിഎസ്ഇ റോഡ് പള്ളിക്കത്തൈ പി ആര് ഇമ്മാനുവല്‍ സച്ചിന് (27) ആണ് പിടിയിലായത്.
അഞ്ചുഗ്രാം മെത്തിലിന്‍ ഡയോക്സി മെതാംഫെറ്റിമിന്‍ ഗുളികകളാണ് സച്ചിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. കേളി, മെത്ത്, എംഡിഎംഎ എന്നീ വിളിപ്പേരുകളില്‍ ഇത് അറിയപ്പെടും. ഇയാള്‍ തോപ്പുംപടി ഭാഗത്ത് കാറില്‍ സഞ്ചരിച്ച് ലഹരിമരുന്ന് വില്പന നടത്തുന്നതിനിടെയായിരുന്നു എക്സൈസ് സംഘം പിടികൂടിയത്.
ഇത്തരം ലഹരി മരുന്നുകള്‍ ഗ്രാമിന് 5000 രൂപ നിരക്കിലാണ് വില്‍പ്പന നടത്തുന്നത്. കൊച്ചിയിലെ യുവാക്കള്‍ക്കിടയില്‍ അടുത്തകാലത്തായി സൈക്കോട്രോപ്പിക്കല്‍ സബ്സ്റ്റന്‍സ് വിഭാഗത്തില്‍ പെട്ട സിന്തറ്റിക് ഡ്രഗുകളുടെ ഉപയോഗം വര്‍ധിച്ചുവരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് എക്സൈസ് പരിശോധന ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.