ഭോപ്പാല്‍: ഗോ സംരക്ഷണത്തിന്റെ പേരില്‍ വീണ്ടും ഗുണ്ടാവിളയാട്ടം. മധ്യപ്രദേശിലെ ഖാണ്ഡ്വയില്‍ പശുക്കടത്ത് ആരോപിച്ച് 16 ഓളം പേരെ നടുറോഡില്‍ ചങ്ങലയ്ക്കിട്ട് ‘ഗോമാതാ കീ ജയ്’ എന്ന മുദ്രാവാക്യം വിളിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പ്രതികളായ ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.
പശുക്കടത്ത് നടത്തി എന്നാരോപിച്ചായിരുന്നു 16ഓളം പേരെ ഗോരക്ഷകര്‍ ചങ്ങലയ്ക്കിട്ട് ബന്ധികളാക്കിയത്. തുടര്‍ന്ന് മുട്ടില്‍ നിര്‍ത്തി ‘ഗോ മാതാ കീ ജയ്’ വിളിപ്പിക്കുകയും ഏത്തമിടീക്കുകയും ചെയ്തു. ഇവരെ ഗോരക്ഷാ പ്രവര്‍ത്തകര്‍ അസഭ്യവര്‍ഷം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ബന്ദികളാക്കപ്പെട്ടവര്‍ക്ക് എതിരെയും, ഇവരെ ബന്ധനസ്ഥരാക്കി മുദ്രാവാക്യം വിളിപ്പിച്ച ഗോരക്ഷാപ്രവര്ത്തകര്ക്കെതിരെയും കേസെടുത്തതായി ഖാണ്ഡ്വ പോലീസ് സൂപ്രണ്ട് ശിവ്ദയാല്‍ സിങ് പറഞ്ഞു.
#WATCH Several people tied with a rope and made to chant "Gau mata ki jai" in Khandwa, Madhya Pradesh on accusation of carrying cattle in their vehicles. (7.7.19) (Note – Abusive language) pic.twitter.com/5pbRZ4hNsR
— ANI (@ANI) July 7, 2019