ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത് മദ്യ കുപ്പികള്‍ ഇറക്കിയ സംഭവത്തില്‍ ഇന്ത്യന്‍ ജനതയോട് മാപ്പ് പറഞ്ഞ് ഇസ്രായേല്‍. വിവാദമായ മദ്യ കുപ്പികള്‍ പിന്‍വലിക്കാന്‍ ഇസ്രായേല്‍ ഉത്തരവിട്ടു. കേന്ദ്രത്തിന്റെ ഇടപെടലും പ്രതിഷേധവും മറ്റും ശക്തമായതോടെയാണ് മാപ്പ് പറഞ്ഞ് മദ്യകുപ്പികള്‍ പിന്‍വലിക്കാന്‍ ഇസ്രായേല്‍ തയ്യാറായത്.
ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത മദ്യ കുപ്പികള്‍ പിന്‍വലിക്കണമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കന് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് കമ്പനി മദ്യ കുപ്പി പിന്‍വലിക്കുകയായിരുന്നു. ഇന്ത്യ കടുത്ത എതിര്‍പ്പ് അറിയിച്ചതിനെത്തുടര്‍ന്ന് മദ്യ കുപ്പികളുടെ നിര്‍മ്മാണം ഇസ്രായേല്‍ നിര്‍ത്തിവയ്ക്കുകയും, വിപണിയിലുള്ളവ പിന്‍വലിക്കാന്‍ ഉത്തരവ് നല്‍കുകയും ചെയ്തു.
തുടര്‍ന്നാണ് ഇന്ത്യന്‍ ജനതയോടും, സര്‍ക്കാരിനോടും ഇസ്രായേല്‍ കമ്പനി മാപ്പ് പറഞ്ഞത്. ഇസ്രായേലിന്റെ സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ മാല്‍ക ബിയറിന്റെ കുപ്പിയിലാണ് മഹാത്മാ ഗാന്ധിയുടെ ചിത്രം ഉള്‍പ്പെടുത്തിയത്.