മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈ മലാഡില്‍ മതില് ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. അപകടത്തില്‍ 78 പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. എന്‍ഡിആര്‍എഫ് സംഘം തെരച്ചില്‍ നടത്തുന്നുണ്ട്. മതിലിനടിയില്‍ ഇനിയും ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
അപകടത്തില്‍പെട്ട ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് നേരത്തെ എന്‍ഡിആര്‍എഫ് സംഘം വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയില്‍ നാല് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ഭിത്തിയുടെ ഒരു ഭാഗം അടര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഭട്നാവിസ് ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.
അതെസമയം മഹാരാഷ്ട്രയില്‍ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മഹാരാഷ്ട്രയുടെ താഴ്ന്ന ഭാഗങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാണ്. ട്രാക്കുകളില്‍ വെള്ളം കയറിയതോടെ നിരവധി ട്രെയിനുകള്‍ റദ്ദാക്കി. വിമാന സര്‍വ്വീസുകളെയും മഴ പ്രതികൂലമായി ബാധിച്ചു. റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. വരും മണിക്കൂറുകളില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.