ധ്രുവങ്ങള്‍ പതിനാറ് എന്ന ആദ്യചിത്രത്തിലൂടെ തന്നെ സിനിമാ പ്രേക്ഷകരെ അമ്പരപ്പിച്ച സംവിധായകനാണ് കാര്‍ത്തിക്. കാര്‍ത്തിക് നരേന് ഒരുക്കുന്ന പുതിയ ചിത്രം നരഗാസുരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ പൊലീസ് ഓഫീസറായി മലയാളി താരം ഇന്ദ്രജിത്തും എത്തുന്നു. ഇന്ദ്രജിത്ത് അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് നരകാസുരന്. ഇന്ദ്രജിത്തിനെ കൂടാതെ അരവിന്ദ് സ്വാമി, ശ്രിയാ ശരണ്‍, ആത്മിക എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
നരഗാസുരന്‍ എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക് നരേന് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രത്തില്‍ കാളിദാസ് ജയറാം നായകനാവും. യുവാക്കളെ കേന്ദ്രീകരിച്ച് നിര്‍മ്മിക്കുന്ന ‘നാടഗ മേടൈ’ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കാര്‍ത്തിക് തന്നെയാണ്.