വളാഞ്ചേരി: ഉദ്ഘാടനത്തിനെത്തിയ മന്ത്രിയ്ക്ക് വജ്രമോതിരം ഉപഹാരമായി ലഭിച്ചപ്പോള്‍ ആ മോതിരം മലയാളക്കരയിലെ അതിജീവനത്തിന്റെ ശബ്ദമായ ഹനാന് സമ്മാനിച്ച് മന്ത്രി കെടി ജലീല്‍. വളാഞ്ചേരിയിലെ കവിത ജൂവല്ലറിയില്നിന്ന് ലഭിച്ച മോതിരമാണ് മന്ത്രി ഹനാന് നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
ജൂവലറി പെണ്‍കുട്ടികള്‍ക്കായി നടപ്പാക്കുന്ന വിവിധ സ്കോളര്‍ഷിപ്പ് പദ്ധതികളുടെ ഉദ്ഘാട ചടങ്ങിന് എത്തിയതായിരുന്നു മന്ത്രി ഡോ ജലീല്‍. പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്ക് ജൂവലറി മാനേജ്മെന്റ് ഒരു ഉപഹാരം സമ്മാനിക്കുകയാണ് എന്ന പ്രഖ്യാപനത്തോടെ ഒരു കവര്‍ നല്കി. അവിടെവെച്ചുതന്നെ കവര്‍ തുറന്നുനോക്കിയ മന്ത്രി കണ്ടത് നല്ലൊരു വജ്രമോതിരം.
കൂടുതലൊന്നും ചിന്തിക്കാതെ മന്ത്രിയുടെ പ്രഖ്യാപനവും മൈക്കിലൂടെ പുറത്തുവന്നു. ‘ഇവര്‍ സന്തോഷത്തോടെ എനിക്ക് സമ്മാനിച്ച ഈ ഉപഹാരം കേരളക്കരയുടെ അഭിമാനമായി മാറിയ ഹനാന് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു. ഇത് തിങ്കളാഴ്ചതന്നെ ഹനാന് പഠിക്കുന്ന തൊടുപുഴയിലെ അല്‍ അസര്‍ കോളേജിലെത്തി ആ മിടുക്കിക്കുട്ടിക്ക് കൈമാറും’. മന്ത്രിയുടെ പ്രഖ്യാപനം കൈയടിയോടെയാണ് സദസ്സിലുള്ളവര്‍ സ്വീകരിച്ചത്.