തിരുവനന്തപുരം: ലാവലിന്‍ അഴിമതിക്കേസില്‍ സിബിഐ സുപ്രീംകോടിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടിയാണെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്. കോണ്‍ഗ്രസും യുഡിഎഫും സ്വീകരിച്ച നിലപാടിനെ സാധൂകരിക്കുന്നതാണ് സിബിഐയുടെ കണ്ടെത്തലെന്നും അദ്ദേഹം പറഞ്ഞു.
ലാവലിന്‍ കേസില്‍ പിണറായി വിജയന് വിചാരണ നേരിടണമെന്ന് ചൂണ്ടിക്കാട്ടി സിബിഐ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. വസ്തുതകള്‍ പരിശോധിക്കാതെയാണ് പിണറായി ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
പിണറായിയുടെ കാനഡ സന്ദര്‍ശനത്തിനിടെയാണ് കരാറില്‍ ഒപ്പിട്ടത്. കരാറിലൂടെ കെഎസ്ഇബിക്ക് വന്‍ നഷ്ടമുണ്ടായി. ലാവലിന്‍ കമ്പനി ലാഭം ഉണ്ടാക്കുകയും ചെയ്തു. കരാറിലില്‍ പിണറായി അറിയാതെ മാറ്റം വരില്ലെന്നും സത്യവാങ്മൂലത്തില്‍ സിബിഐ വ്യക്തമാക്കിയിരുന്നു.