ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ലീവ് ട്രാവല്‍ കണ്സെഷന് (എല്‍ടിസി) ഏര്‍പ്പെടുത്താന്‍ ആലോചന. ഇതുസംബന്ധിച്ച തീരുമാനം പേഴ്സണല്‍ മന്ത്രാലയം കൈക്കൊണ്ടതായാണ് സൂചന.
എല്‍ടിസി വരുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് മധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാകും. ഇതുസംബന്ധിച്ച ശുപാര്‍ശ ആഭ്യന്തര, വ്യോമയാന, വിനോദ വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.
ഖസാക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്, കാര്‍ഗിസ്ഥാന്‍, തജിക്കിസ്ഥാന്‍ എന്നീരാജ്യങ്ങളാണ് എല്‍ടിസി പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മധ്യ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമെന്ന്.