കുമ്പസാരം നിരോധിക്കണമെന്ന് ദേശീയ വനിതാകമ്മീഷന് അധ്യക്ഷയും ബി ജെ പിനേതാവുമായ രേഖാ ശര്‍മ്മയുടെ അഭിപ്രായത്തെ എതിര്‍ത്ത് ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്‍മാനും ബി ജെ പി നേതാവുമായ ജോര്‍ജ് കുര്യന്.
കുമ്പസാരം നിരോധിക്കണമെന്ന ദേശീയവനിതാകമ്മീഷന്റെ അഭിപ്രായം സ്ത്രീപക്ഷ ചിന്ത അതിര് കടന്ന് പോയതുകൊണ്ടാണ്. ഇങ്ങനെയൊന്ന് നടപ്പാക്കാന്‍ ന്യൂനപക്ഷ കമ്മീഷന് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കുമ്പസാരം നിരോധിക്കാന്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും എതിര്‍ക്കുമെന്നും ജോര്‍ജ് കുര്യന് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം കുമ്പസാരം നിരോധിക്കണമെന്ന് അഭിപ്രായമില്ലെന്ന് ബിജെപി നേതാവും ന്യനപക്ഷ കമ്മീഷന് വൈസ് ചെയര്‍മാനുമായ ജോര്‍ജ് കുര്യന്.
കുമ്പസാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് നേരത്തെ രംഗത്ത് വന്നിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്കി. പ്രധാനമന്ത്രിയ്ക്കും കേന്ദ്ര മന്ത്രാലയത്തിനും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്കി.
വൈദികര്‍ കുമ്പസാരം ദുരുപയോഗം ചെയ്ത് സ്ത്രീകളെ ബ്ലാക്ക്മെയില്‍ ചെയ്യുന്നുവെന്നാണ് കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളത്തില്‍ വീട്ടമ്മയെ കുമ്പസാരം രഹസ്യം ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്ത് പീഡിപ്പിച്ച സംഭവത്തെ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.
കുമ്പസാരം നിരോധിക്കണം : ദേശീയ വനിതാകമ്മീഷന് അധ്യക്ഷ
ഹരിയാനയിലെ ബി ജെപിയുടെ മീഡിയ ചുമതലയാണ് വനിതാ കമ്മീഷന് അധ്യക്ഷ ആകുന്നതിന് മുമ്പ് രേഖാ ശര്‍മ്മ വഹിച്ചിരുന്നത്. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുളള ജോര്‍ജ് കുര്യന് തിരഞ്ഞെടുപ്പുകളിലും മത്സരിച്ചിട്ടുണ്ട്.