മലപ്പുറം: ടൂറിസ്റ്റ് ബസുകളില്‍ അമിതമായ അലങ്കാര പണികളെ തുടര്‍ന്ന് 18 ബസുകളാണ് മോട്ടാര്‍ വാഹന വകുപ്പിന്റെ പരിശോധനയെ തുടര്‍ന്ന് പിടിയിലായത്. അമിതമായ ശബ്ദത്തില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുകയും നിയമവിരുദ്ധമായി ലൈറ്റുകള്‍ ഘടിപ്പിക്കുകയും ചെയ്തതിന് ബസുകള്‍ പിടിച്ചെടുത്തത്
പിടിയിലായ ബസുകളെല്ലാം പരിധി വിടുന്ന സബ് വൂഫറുകളും സ്പീക്കറുകളും ലൈറ്റുകളും അഴിച്ചുമാറ്റി, ഒരാഴ്ചയ്ക്കകം അതതു സ്ഥലങ്ങളിലെ ആര്‍ടിഒ മുന്‍പാകെ ഹാജരാക്കണം. നിയമലംഘനത്തിന്റെ തോതനുസരിച്ച് 2,000 മുതല്‍ 5,000 രൂപ വരെ പിഴയടയ്ക്കുകയും വേണം.