കൊച്ചി: ജിഎന്‍പിസി ഫേസ്ബുക്ക് ഗ്രൂപ്പിലെ അഡ്മിന്മാരില് ഒരാളായ വിനീതയ്ക്ക് മൂന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് രണ്ടാം പ്രതിയായ വിനീതയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മദ്യവില്പനയ്ക്ക് പ്രോത്സാഹനം നല്കുന്ന തരത്തില്‍ കുട്ടികളെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി എക്സൈസ് വകുപ്പ് വിനീതയടക്കമുള്ളവര്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു
ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേരള അബ്കാരി വകുപ്പ് നിയമവകുപ്പ് എന്നിവയാണ് എക്സൈസ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരുന്നത്. 38 അഡ്മിന്മാരാണ് ജിഎന്‍പിസി ഗ്രൂപ്പിനുണ്ടായിരുന്നത്. ഇതിനിടെ കേസിലെ ഒന്നാംപ്രതി, ഗ്രൂപ്പിന് തുടക്കമിട്ട നേമം കാരയ്ക്കാ മണ്ഡപം ആമിവിളാകം സരസ് വീട്ടില്‍ ടിഎല്‍ അജിത്കുമാര്‍ വിദേശത്തേക്ക് കടന്നുവെന്ന നിഗമനത്തിലാണ് പോലീസ്.
അജിത്ത് കുമാറിന്റെ ഭാര്യയാണ് വിനീത. ഗ്രൂപ്പിന്റെ മറ്റ് അഡ്മിന്മാരായ 36 പേര്‍ക്ക് വേണ്ടിയും അന്വേഷണം പുരോഗമിക്കുകയാണ്. ഒളിവിലായ ഇവരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്
നിലവില്‍ 20 ലക്ഷത്തോളം പേരാണ് ജിഎന്പിസിയില് അംഗങ്ങളായുള്ളത്. ഗ്രൂപ്പില്‍ മദ്യപിക്കുന്ന ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്യാന്‍ അഡ്മിന് നിര്‍ദേശിച്ചിരുന്നതായി എക്സൈസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ജിഎന്‍പിസി ഗ്രൂപ്പ് ഡിലീറ്റ് ചെയ്യാന്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഫേസ്ബുക്കിന് കത്ത് നല്‍കിയിരുന്നു. പോലീസ് നല്കിയ അപേക്ഷ ഫേസ്ബുക്ക് തള്ളിയിരുന്നു. ബാലാവകാശ നിയമങ്ങള്‍ ലംഘിച്ചുവെന്നും മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗ്രൂപ്പ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഫേസ്ബുക്കിന് അപേക്ഷ നല്‍കിയത്
തങ്ങളുടെ പോളിസി ഗൈഡന്‍സ് ലംഘിച്ചിട്ടില്ലെന്ന നിലപാടാണ് ഫേസ്ബുക്ക് സ്വീകരിച്ചത്. നിലവില്‍ ഗ്രൂപ്പ് അഡ്മിന് എതിരെ ജാമ്യമില്ലാ കുറ്റമാണ് എക്സൈസ് നിര്‍ദ്ദേശ പ്രകാരം പോലീസ് ചുമത്തിയിരിക്കുന്നത്. ടിക്കറ്റ് വെച്ച് മദ്യപാനത്തിനായി പാര്‍ട്ടി നടത്തിയെന്നും അനധികൃതമായി മദ്യം വിറ്റുവെന്നുമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്.