അണ്ടര്‍ 16 ഫുട്ബോള്‍ സൗഹൃദ മത്സരത്തില്‍ മലേഷ്യക്കെതിരെ ഇന്ത്യയ്ക്ക് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ കുട്ടികള്‍ മലേഷ്യയെ തോല്‍പ്പിച്ചത്.
21ാം മിനുട്ടില്‍ രോഹിത് ദാനു ആണ് ഇന്ത്യക്ക് ഒരു ഗംഭീര സ്ട്രൈക്കിലൂടെ ആദ്യം ലീഡ് നല്‍കിയത്.
ലീഡ് ഇരട്ടിയാക്കാന്‍ 27ാം മിനുട്ടില്‍ ദാനുവിന് വീണ്ടും അവസരം ലഭിച്ചു എങ്കിലും ലക്ഷ്യം കാണാന്‍ ആയില്ല. കളിയുടെ അവസാന നിമിഷങ്ങളിലാണ് മലേഷ്യ ഒരു ഗോള്‍ തിരിച്ചടിച്ചത്.
31ാം മിനുട്ടില്‍ ഒരു ടീം ഗോളിലൂടെയാണ് ഇന്ത്യ ലീഡ് ഇരട്ടിയാക്കിയത്. ഗിവ്സണാണ് ഗോള്‍ സ്കോര്‍ ചെയ്തത്. കളിയില്‍ ഉടനീളം ഇന്ത്യ ആധിപത്യം നിലനിര്‍ത്തി എങ്കിലും അവസാന നിമിഷം ഇന്ത്യ ഒരു ഗോള്‍ വഴങ്ങി സമ്മര്‍ദ്ദം ക്ഷണിച്ചു വരുത്തി. എങ്കിലും വിജയം കൈവിടാതെ കളി അവസാനിപ്പിക്കാന്‍ ഇന്ത്യക്കായി.