തൃശൂര്‍; ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ഹിന്ദുവിശ്വാസ വിരുദ്ധ നിലപാട് സര്‍ക്കാര്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് 30ന് സംസ്ഥാനത്ത് സൂചന ഹര്‍ത്താല്‍ നടത്തുമെന്ന് വിവിധ ഹിന്ദു സംഘടനകള്‍ അറിയിച്ചു. യുവതികള്‍ക്ക് ശബരിമലയില്‍ കോടതി പ്രവേശനം അനുവദിച്ചാല്‍ പമ്പയില്‍ അവരെ തടയുമെന്നും സംഘടനകള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. അയ്യപ്പ ധര്‍മ്മ സേന, വിശാല വിശ്വകര്‍മ്മ ഐക്യവേദി, ശ്രീരാമ സേന, ഹനുമാന് സേന ഭാരത് എന്നീ സംഘടനകളാണു പത്രസമ്മേളനം നടത്തിയത്.