ലാവോസ്: തെക്കുകിഴക്കന്‍ ലാവോസില്‍ നിര്‍മാണത്തിലിരുന്ന അണക്കെട്ട് തകര്‍ന്ന് നിരവധി പേര് മരിച്ചു. നൂറോളം പേരെ കാണാതായി. തിങ്കളാഴ്ച വൈകുന്നേരത്തോടെ അത്താപ്യു പ്രവിശ്യയിലെ ജലവൈദ്യുത അണക്കെട്ടാണ് തകര്‍ന്നത്.
ജലപ്രവാഹത്തില്‍ ആറു ഗ്രാമങ്ങളാണ് ഒലിച്ചുപോയത്. സംഭവത്തില്‍ 6,600 ഓളം പേര് ഭവനരഹിതരായി. അപ്രതീക്ഷിത വെള്ളപ്പാച്ചിലില്‍ വീടുകള്‍ വെള്ളത്തിനിടിയിലായി. വീടുകളുടെ മുകളില്‍ കയറിയാണ് പലരും രക്ഷപെട്ടത്.
2013 ല്‍ ആണ് അണക്കെട്ടിന്റെ നിര്‍മാണം ആരംഭിച്ചത്. അടുത്ത വര്‍ഷം വാണിജ്യ ആവശ്യങ്ങള്‍ക്കായി വൈദ്യുതോല്പാദനം ആരംഭിക്കാനിരിക്കെയാണ് അപകടം സംഭവിച്ചത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തുള്പ്പെടെ കനത്തമഴ തുടര്‍ന്നതാണ് അപകടത്തിനു കാരണമായത്. അണക്കെട്ടിനു 770 മീറ്റര്‍ വീതിയും 16 മീറ്റര്‍ ഉയരവും ഉണ്ടായിരുന്നു.