തിരുവനന്തപുരം: മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിലെ മുഖ്യാതിഥിയായി ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാഡമി ചെയര്മാന് കമല്‍. സാംസ്കാരിക മന്ത്രിയും സര്‍ക്കാരുമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. ചിലരുടെ രാഷ്ട്രീയ താല്പര്യമാണ് മോഹന്‍ലാലിനെതിരേയുള്ള ഭീമഹര്‍ജിക്കു പിന്നിലെന്നും കമല്‍ പറഞ്ഞു.
അടുത്ത മാസം എട്ടിന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ലാലിനെ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ട് ചലച്ചിത്രപ്രവര്‍ത്തകരടക്കം 105 പേര് ഒപ്പിട്ട ഭീമ ഹര്‍ജി മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയിരുന്നു. അവാര്‍ഡ് ജേതാക്കളെ മറികടന്ന് മുഖ്യാതിഥി വരുന്നത് അനൗചിത്യം എന്നാണ് വിമര്‍ശകരുടെ വാദം. അതേസമയം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോഴും മൗനം പാലിക്കുകയാണ്.