കണ്ണൂര്‍: തമിഴ് സൂപ്പര്‍ താരം സൂര്യയുടെ നാല്പത്തി മൂന്നാം ജന്മദിനത്തില് വ്യത്യസ്ഥമായ ആഘോഷവുമായി ഓള് കേരള സൂര്യ ഫാന്‍സ് അസോസിയേഷന്. ജന്മദിനത്തോടനുബന്ധിച്ച് അസോസിയേഷന് ഭാരവാഹികള്‍ തലശേരി ജനറല്‍ ആശുപത്രിയിലെ അഞ്ച് നവജാത ശിശുക്കള്‍ക്ക് സ്വര്‍ണ മോതിരം സമ്മാനമായി നല്കി. ഞായറാഴ്ച്ച രാത്രി 12ന് ശേഷം ജനിച്ച അഞ്ചു കുഞ്ഞുങ്ങള്‍ക്കായിരുന്നു ഈ ഭാഗ്യം ലഭിച്ചത്.
ഓള് കേരള സൂര്യ ഫാന്‍സ് അസോസിയേഷന് ഭാരവാഹികളായ പി അഭിലാഷ്, അക്ഷയ്, ജിതിന്, സായന്ത് എന്നിവരാണ് നേതൃത്വം നല്‍കിയത്. ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കായി ഒരു ഓട്ടോറിക്ഷ സൗജന്യ സര്‍വീസ് നടത്തുകയും ചെയ്തു. ആശുപത്രി മുതല്‍ ബസ് സ്റ്റാന്‍ഡ് വരെ രോഗികളെ സൗജന്യമായി ഇവര്‍ എത്തിച്ചു. തലശ്ശേരി സമരിറ്റന്‍ ഹോമിലെ അന്തേവാസികള്‍ക്ക് ഉച്ചഭക്ഷണം ക്രമീകരിക്കുകയും ശേഷം ഇവര്‍ക്കൊപ്പം കേക്ക് മുറിച്ച് ആഹ്ളാദം പങ്കിട്ടുമാണ് അസോസിയേഷന് പ്രവര്‍ത്തകര്‍ മടങ്ങിയത്.