ക്രിക്കറ്റ് പുരുഷന്മാരുടെ ആധിപത്യം മാത്രമുള്ളയിടമല്ലെന്നും, പെണ്‍കുട്ടികള്‍ക്കും ഏറെ സാധ്യതയുള്ള മേഖലയാണെന്ന് 21ാം വയസില്‍ തന്നെ ടോപ്പ് ഓര്‍ഡറില്‍ ഇന്ത്യന്‍ ബാറ്റിംഗില്‍ തന്റെ പ്രധാന്യം എത്രത്തോളം വലുതാണെന്ന് സ്മൃതി മന്ദാന തെളിയിച്ചു.
കിയാ സൂപ്പര്‍ ലീഗിലെ ആദ്യമത്സരത്തിനിറങ്ങിയ സ്മൃതി മന്ദാന മികച്ച തുടക്കം കുറിച്ചു. നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റേണ്‍ സ്റ്റോമിനായി 20 പന്തില്‍ 48 റണ്‍സാണ് മന്ദാന കുറിച്ചത്. മന്ദാനയുടെയും ഹെതര്‍ നൈറ്റിന്റെയും മികവില്‍ 7 വിക്കറ്റിന് യോര്‍ക്ക്ഷെയര്‍ ഡയമണ്ട്സിനെ, വെസ്റ്റേണ്‍ സ്റ്റോം തോല്‍പ്പിച്ചു.
ഓപ്പണറായി ഇറങ്ങി അടിച്ച് തകര്‍ക്കുമ്പോള്‍ തന്നെ വിക്കറ്റ് പോകാതെ കാക്കാന്‍ കഴിയുന്നതാണ് മന്ദാനയുടെ പ്രത്യേകത. ഇപ്പോഴിതാ തന്റെ പ്രകടനം കൊണ്ട് ഓസ്ട്രേലിയയിലും മന്ദാന താരമാവുകയാണ്. കിയാ സൂപ്പര്‍ ലീഗ് ടീമായ വെസ്റ്റേണ്‍ സ്റ്റോം മന്ദാനയെ ടീമിലെടുക്കുന്നത്. ഇന്നലെയായിരുന്നു മന്ദാനയുടെ കെഎസ്എല്‍ അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ തന്നെ വെടിക്കെട്ട് ബാറ്റിങുമായി മന്ദാന വരവറിയിച്ചിരിക്കുകയാണ്.
ആദ്യം ബാറ്റ് ചെയ്ത ഡയമണ്ട്സ് 5 വിക്കറ്റിന് 162 റണ്‍സ് ലക്ഷ്യമാണ് വെസ്റ്റേണ്‍ സ്റ്റോമിന് മുന്നില്‍വെച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റേണിന് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ റാഹേല്‍ പ്രീസ്റ്റിനെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന നൈറ്റും മന്ദാനയും വെസ്റ്റേണ്‍ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചു.
62 പന്തില്‍ 97 റണ്‍സെടുത്ത നൈറ്റിനൊപ്പം മന്ദാനയും ആക്രമിച്ച് കളിച്ചപ്പോള്‍ ഡയമണ്ട്സിന്റെ ബൗളര്‍മാര്‍ വിയര്‍ത്തു. വെസ്റ്റേണിനായി 15 സിക്സുകളാണ് ബാറ്റ്സ്വുമണ്‍മാര്‍ നേടിയത്. ഇതില്‍ 10 സിക്സും മന്ദാന-നൈറ്റ് സഖ്യത്തിന്റെ വകയായിരുന്നു.
20 പന്തില്‍ നിന്നുമായി 48 റണ്‍സാണ് മന്ദാന അടിച്ചെടുത്തത്. അതും തന്റെ ആദ്യ കളിയില്‍ തന്നെ. കെഎസ്എല്ലിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ച്വറി പിറന്നത് 22 പന്തില്‍ നിന്നുമാണ്. അതില്‍ നിന്നും മനസിലാക്കാം മന്ദാനയുടെ വെടിക്കെട്ടിന്റെ വേഗത. റെക്കോര്‍ഡിന് തൊട്ട് മുന്നിലാണ് ഇന്ത്യന്‍ താരം വീണത്.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് സ്മൃതി മന്ദാന. സമീപ കാലത്ത് ഇന്ത്യന്‍ ടീമിനുണ്ടായ നേട്ടങ്ങളിലെല്ലാം മന്ദാനയുടെ ബാറ്റിന്റെ കരുത്തുണ്ടായിരുന്നു.