മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് വീണ്ടും ഇന്ത്യ എ ടീമില്‍. യോയോ ടെസ്റ്റില്‍ വിജയിച്ചതോടെയാണ് സഞ്ജു ടീമിലെത്തിയത്. വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ടൂര്‍ണമെന്റില്‍ ഇന്ത്യ എ, ഇന്ത്യ ബി, സൗത്ത് ആഫ്രിക്ക എ, ഓസ്ട്രേലിയ എ എന്നീ ടീമുകളാണ് പങ്കെടുക്കുക. ഓഗസ്റ്റ് 4ന് ബെല്‍ഗാമില്‍ ഇന്ത്യ എ, സൗത്ത് ആഫ്രിക്ക എ എന്നീ ടീമുകളുടേതാണ് ആദ്യ മത്സരം.
നേരത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമില്‍ ഇടം ലഭിച്ചിരുന്നുവെങ്കിലും യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ സഞ്ജുവിനെ ഒഴിവാക്കുകയായിരുന്നു. ശ്രേയസ് അയ്യരാണ് ടീമിന്റെ നായകന്. പൃഥ്വി ഷാ, നിതീഷ് റാണ, സൂര്യകുമാര്‍ യാദവ്, ക്രൂണാല്‍ പാണ്ഡ്യ എന്നിവര്‍ ടീമിലുണ്ട്. ദുലീപ് ട്രോഫിക്കുള്ള ബ്ലൂ ടീമില്‍ മലയാളി പേസര്‍ ബേസില്‍ തമ്പിയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.