തൃശ്ശൂര്‍: കഴിഞ്ഞ ദിവസം പിഎസ്സി നടത്തിയ സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ അല്പം കടുകട്ടി തന്നെയായിരുന്നു. താരതമ്യേന ഉയര്‍ന്ന നിലവാരത്തിലുള്ള പ്രയാസമേറിയ ചോദ്യങ്ങളായിരുന്നു.
ഉദ്യോഗാര്‍ത്ഥികളെ നക്ഷത്രമെണ്ണിച്ച പരീക്ഷയെ കുറിച്ച് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതേസമയം ഒരു കവിതയും വൈറലായിരിക്കുകയാണ്.
കവിത കേരള പോലീസ് ഷെയര്‍ ചെയ്തതോടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. എഴുതിയ ആളെ അറിയാമെങ്കില്‍ മെന്‍ഷന്‍ ചെയ്യണമെന്നും കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഇത് കണ്ടിട്ട് ആരും കവിത എഴുതി ഇങ്ങോട്ടു അയക്കരുതെന്നും അറിയിപ്പുണ്ട്.