രണ്ടാമത് വരാനിരിക്കുന്ന കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ മറ്റൊരു സ്വപ്നക്കൂട് തേടി ബോളിവുഡ് നടന് ഷാഹിദ് കപൂറും ഭാര്യ മിറ രാജ്പുതും. കുഞ്ഞതിഥി വീട്ടിലെത്തും മുന്‍പേ വീട് മാറാനുള്ള ഒരുക്കത്തിലാണ് ബോളിവുഡിലെ ഈ ക്യൂട്ട് ദമ്പതികളുടെ ശ്രമം. മുംബൈയില്‍ ജൂഹുവിലാണ് ഷാഹിദും മിറയും കുഞ്ഞു മിഷയും നിലവില്‍ താമസിച്ചുവരുന്നത്. മുംബൈയില്‍ വര്‍ളിയിലാണ് താരങ്ങള്‍ പുതിയ സ്വപ്നക്കൂട് കണ്ടെത്തിയിരിക്കുന്നത്.
ഏതാണ്ട് ആറ് മാസത്തോളമായി ജുഹുവിലെ വീട് മാറാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് ഏറി വരുന്ന ലൈംഗിക തൊഴില്‍ കാരണമാണ് ഇരുവരും വീട് മാറാന്‍ തീരുമാനിച്ചതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഷാഹിദോ മിറയോ ഇതിനെക്കുറിച്ച് ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ല.
വര്‍ളിയില്‍ ഡ്യുപ്ലെക്സ് ഫ്ലാറ്റ് ഷാഹിദ് വാങ്ങിയിരിക്കുന്നത്. 42-43 നിലകളിലുള്ള ഫ്ലാറ്റിന് ഏതാണ്ട് അന്‍പത്തിയാറ് കോടി രൂപ വിലവരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഷാഹിദിന്റെയും മിറയുടെയും പേരില്‍ ജൂലൈ 12-നാണ് ഫ്ലാറ്റിന്റെ രജിസ്ട്രേഷന് നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ അപ്പാര്‍ട്മെന്റില്‍ തന്നെയായിരുന്നു മുന്‍പ് അക്ഷയ് കുമാറും അഭിഷേക് ബച്ചനും താമസിച്ചിരുന്നത്. 2015ല്‍ 27.94 കോടി രൂപയ്ക്കായിരുന്നു അക്ഷയ് ഇവിടെ ഫ്ലാറ്റ് വാങ്ങിയത്. 2014 ല്‍ 41.14 കോടി രൂപയ്ക്കാണ് അഭിഷേക് ഇവിടെ ഫ്ലാറ്റ് സ്വന്തമാക്കിയത്.