കൊച്ചി: ‘അതിക്രമിച്ചു കടക്കുന്നവരെ വെടിവച്ചിടും’ കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിനു മുന്നിലെ മുന്നറിയിപ്പാണിത്. കള്ളന്മാരെയും അതിക്രമിച്ചു കടക്കുന്നവരെയും നേരിടാന്‍ പലവഴികളും നേരിടാറുണ്ട്. എന്നാല്‍ അതിക്രമിച്ചു കടക്കുന്നവരെ വെടിവച്ചിടും എന്ന മുന്നറിയിപ്പ് കൊച്ചിയില്‍ ഇത് ആദ്യമാണ്.
സിനിമാതാരങ്ങള്‍ അടക്കം താമസിക്കുന്ന കൊച്ചി പനമ്പള്ളി നഗറിലെ മേത്തര്‍ ഫ്ലാറ്റിനു മുന്നിലാണ് ആരും ഞെട്ടിപ്പോകുന്ന ഈ മുന്നറിയിപ്പ് ഉള്ളത്.
‘അതിക്രമിച്ചു കടക്കുന്നവരെ വെടിവയ്ക്കും, വെടിവയ്പ്പില്‍ നിന്നും രക്ഷപ്പെട്ടാല്‍ വീണ്ടും വെടിവയ്ക്കും’ എന്നാണ് ബോര്‍ഡില്‍ ഉള്ളത്. രാജ്യത്തിന്റെ അതിര്‍ത്തികളില്‍ മാത്രം കാണുന്ന ഈ മുന്നറിയിപ്പ് ഇവിടെ പ്രത്യക്ഷപ്പെട്ടിട്ട് മാസങ്ങള്‍ ഏറെയായി.