സെല്‍ഫി പലരുടെയും ജീവന് കവരുന്നത് വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. എന്നാല്‍ അവയില്‍ നിന്നും വ്യത്യസ്തമായുള്ള ഒരു സെല്‍ഫിയുടെ റിപ്പോര്‍ട്ടാണ് വന്നിരിക്കുന്നത്. അതിരുകളില്ലാതെ സെല്‍ഫി ഭ്രമം മുന്നേറുന്നു എന്നു തെളിയുകയാണ് പ്രമുഖ മോഡലിന്റെ സെല്‍ഫി. മരിച്ച് കിടക്കുന്ന പിതാവിനൊപ്പം സെല്‍ഫി എടുക്കുകയായിരുന്നു മോഡല്‍. ഇതോടെ ഇവര്‍ക്കെതിരെ വാളെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.
ജെലിക ജുബികിക് എന്ന സെര്‍ബിയന്‍ മോഡലാണ് സെല്‍ഫി എടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ആശുപത്രി കിടക്കയിലെന്ന പോലെ തോന്നിക്കുന്ന ഒരു സ്ഥലത്താണ് ജെലിക അച്ഛന് കിടക്കുന്നത്. മരിച്ച് ഉടന്‍ തന്നെ സെല്‍ഫി എടുത്തത് പോലെയാണ് ഫോട്ടോയില്‍ നിന്ന് വ്യക്തമാകുന്നത്. അകലെയാണ് നിന്നിരുന്നത് എങ്കിലും മൃതദേഹത്തിന് ഉമ്മ കൊടുക്കുന്നത് പോലെയാണ് ജെലിക ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
ഇന്‍സ്റ്റാഗ്രാമിലും പിന്നീട് ഫേസ്ബുക്കിലും പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ഫാദര്‍ റെസ്റ്റ് ഇന്‍ പീസ് എന്ന തലക്കെട്ടും ജെലിക നല്കി. ഏതാലും ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് ഒട്ടും വൈകാതെ തന്നെ ജെലികയെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേര് രംഗത്തെത്തി. ജെലികയുടെ നടപടിയെ വിമര്‍ശിച്ച് നിരവധി കമന്റുകളാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമായി പ്രത്യേക്ഷപ്പെട്ടത്. ഏതായാലും വിമര്‍ശനങ്ങള്‍ കൂമ്പാരമായതോടെ രണ്ട് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഡിലിറ്റ് ചെയ്ത് രക്ഷപെടുകയാണ് ജെലിക ജുബികിക് ചെയ്തത്.