മിസൗറി: അമേരിക്കയിലെ മിസൗറിയില്‍ വിനോദസഞ്ചാരികളുടെ ബോട്ട് മുങ്ങി 17 മരണം. മരിച്ചവരില്‍ ഒന്‍പത് പേര് ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബോട്ടിന്റെ ക്യാപ്റ്റന്‍ അത്ഭുതകരമായി രക്ഷപ്പെട്ടുവെങ്കിലും ആശുപത്രിയില്‍ ചികിത്സയിലാണ്.
ബോട്ടിലെ യാത്രക്കാര്ക്കില് ആര്‍ക്കും തന്നെ ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് രക്ഷപ്പെട്ട ടിയ കോള്മാന് എന്ന യുവതി പറഞ്ഞു. ഇവരുടെ കുടുംബത്തിലെ 11 പേരില്‍ ഒമ്പത് പേരാണ് മരിച്ചതെന്ന് ഗവര്‍ണര്‍ മൈക്കിള്‍ പാര്‍സണ്‍ അറിയിച്ചു. 31 പേരുമായ ‘ഡക്ക് ബോട്ട്’ ആണ് ടേബിള്‍ റോക്ക് ലേക്കില്‍ മറിഞ്ഞത്. വിനോദ സഞ്ചാരികളുടെ ഇഷ്ടസങ്കേതം കൂടിയാണ് ഇവിടം.
ഒരു വയസ്സു മുതല്‍ 70 വയസ്സുള്ളവര്‍ വരെ മരിച്ചവരില്പെടുമെന്ന് മിസൗറി ഹൈവേ പട്രോള്‍ സംഘം അറിയിച്ചു. ലൈഫ് ജാക്കറ്റ് ആവശ്യമില്ലെന്നും എല്ലാവരും സീറ്റില്‍ ഇരുന്നുകൊള്ളാനും ബോട്ട് ക്യാപ്റ്റന്‍ പറഞ്ഞു. അദ്ദേഹത്തെ വിശ്വസിച്ചതാണ് തങ്ങള്‍ക്ക് പറ്റിയ അബദ്ധമെന്നും രക്ഷപ്പെട്ട യുവതി പറഞ്ഞു. ഇവരുടെ ഭര്‍ത്താവും മക്കളും ഭര്‍തൃമാതാപിതാക്കളും സഹോദരിയും അമ്മാവനും അനന്തരവനും ഉള്‍പ്പെടെയാണ് ഒമ്പത് പേര് മരണമടഞ്ഞത്.