കോട്ടയം: കെവിന് വധക്കേസില്‍ നീനുവിന്റെ പിതാവ് ചാക്കോ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈകോടതി തള്ളി. കൊലപാതകത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ നീനുവിന്റെ പിതാവ് ചാക്കോയാണെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്. ചാക്കോയാണ് പ്രതികള്‍ക്ക് പണവും മറ്റ് സൗകര്യങ്ങളും ഒരുക്കിയത്. ഇയാള്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു.
കെവിന് തന്നോട് പണം ചോദിച്ചിരുന്നുവെന്ന് ചാക്കോ കോടതിയില്‍ പറഞ്ഞു. പിതാവ് എന്ന നിലയില്‍ മകനെ കാര്യങ്ങള്‍ അറിയിക്കുക മാത്രമാണ് ചെയ്തത്. കെവിന്റേത് കൊലപാതകമാണെന്ന് പോലീസ് പോലും പറയുന്നില്ലെന്നും ചാക്കോ വ്യക്തമാക്കി.