കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അംബിക റാവുവിന് സഹായഹസ്തവുമായി ജോജു ജോര്‍ജ്. ജോജു ഒരുലക്ഷം രൂപ നല്‍കും. സംവിധായകന് സാജിദ് യഹിയയാണ് അംബികയുടെ കാര്യം ജോജുവിന്റെ ശ്രദ്ധയില്‍പെടുത്തുന്നത്. നടിയുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ താരം അത്യാവശ്യ സഹായങ്ങള്‍ക്കായി ഒരുലക്ഷം രൂപ അക്കൗണ്ടിലേയ്ക്ക് ഇടാമെന്ന് ഉറപ്പും നല്കി.
സഹസംവിധായികയായും അഭിനേതാവായും മലയാള സിനിമയില്‍ സജീവമായിരുന്ന അംബിക റാവു ദീര്‍ഘ നാളുകളായി ചികിത്സയിലാണ്. ആഴ്ച്ചയില്‍ രണ്ടു തവണ ഡയാലിസിസ് നടത്തണം. ഒരുപാട് നാളായി പല സുഹൃത്തുക്കളുടെയും സഹായത്തോടെ തുടരുന്ന ചികിത്സ ഇനിയും മുന്നോട്ട് കൊണ്ട് പോകാന്‍ സുമനസ്സുകളുടെ സഹായം ആവശ്യമാണെന്ന് നടിയോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകളും വന്നിരുന്നു.
എല്ലാ സഹായങ്ങളുമായി കൂടെ നിന്നിരുന്ന സഹോദരന് അജിയും സ്ട്രോക്ക് വന്ന് ആശുപത്രിയിലായതോടെ തുടര്‍ചികിത്സയ്ക്കുള്ള വഴി കണ്ടെത്താനാകാതെ പ്രതിസന്ധിയിലായിരുന്നു അംബിക. ഫെഫ്കയും സിനിമാ രംഗത്തു നിന്നുള്ളവരും പലരും സഹായങ്ങള്‍ ചെയ്തു തന്നിരുന്നു. ആ സഹായങ്ങള്‍ കൊണ്ട് തന്നെയാണ് മുന്നോട്ട് പോയിരുന്നതും.
തൃശൂര്‍ നിന്നുള്ള സൗഹൃദ കൂട്ടായ്മയാണ് അംബികയുടെയും സഹോദരന്റെയും ചികിത്സയ്ക്ക് എല്ലാ സഹായവുമായിമുന്നില് തന്നെയുളളത്. സംവിധായകരായ ലാല്‍ജോസ്, അനൂപ് കണ്ണന്, നടന്മാരായ സാദിഖ്, ഇര്‍ഷാദ് എന്നിവരും ഈ കൂട്ടായ്മയില്‍ ഉള്‍പ്പെടുന്നുണ്ട്.
കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ ബേബി മോളുടെ അമ്മയായി മലയാളികള്‍ക്ക് പരിചിതമായ നടിയാണ് അംബിക. മീശ മാധവന്, അനുരാഗ കരിക്കിന് വെള്ളം, വൈറസ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തൊമ്മനും മക്കളും, സാള്‍ട് ആന്‍ഡ് പെപ്പര്‍, രാജമാണിക്യം, വെള്ളിനക്ഷത്രം തുടങ്ങിയ സിനിമകളില്‍ അസിസ്റ്റന്റ് ആയും പ്രവര്‍ത്തിച്ചു.
അംബിക റാവുവിന്റെ അക്കൗണ്ട് വിവരങ്ങള്‍;
Ambika Rao,
SB a/c no.10626756268,
Ifsc SBIN0016080
State Bank of India,
Poonkunnam branch,
Thrissur