ലോകമെമ്പാടും ആരാധകരുള്ള മലയാളത്തിന്റെ സൂപ്പര്‍താരമാണ് നമ്മുടെ സ്വന്തം ലാലേട്ടന്. ഇപ്പോഴിതാ തെന്നിന്ത്യന്‍ താരം നേഹ സക്സേന മോഹന്‍ലാലിന്റെ ആരാധികയാവാനുള്ള കാരണം പറയുകയാണ്. ലാലോട്ടന്റെ ലാളിത്യമാണ് നേഹയെ അദ്ദേഹത്തിന്റെ വലിയ ആരാധികയാക്കിയതെന്നും അദ്ദേഹത്തിന്റെ ചിരിയും സ്വാഗതം ചെയ്യുന്ന മനോഭാവവും എനിക്ക് ആശ്വാസവും ആത്മവിശ്വാസവും നല്‍കിയെന്നും നേഹ പറയുന്നു.
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ എന്ന ചിത്രത്തിലെ നായികയാണ് നേഹ സക്സേന. മോഹന്‍ലാലിനൊപ്പം ഇത് രണ്ടാമത്തെ ചിത്രത്തിലാണ് നേഹ അഭിനയിക്കുന്നത്. ജിബു ജേക്കബിന്റെ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ ആയിരുന്നു ആദ്യചിത്രം. മോഹന്‍ലാലിനെ കുറിച്ച് നേഹ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ..
‘ലാലേട്ടനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ രണ്ടാമതും ഒരു അവസരം നല്‍കിയതിന് ദൈവത്തോട് നന്ദി. നമ്മളെ സ്വാഗതം ചെയ്യുന്ന, പിന്തുണയ്ക്കുന്ന, ഒരു തരത്തിലുമുള്ള ഈഗോയോ തെറ്റായ മനോഭാവമോ ഇല്ലാത്ത, പോസിറ്റീവ് ആയ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിനൊപ്പം എന്റെ ആദ്യ മലയാളചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിന്റെ ചിത്രീകരണസമയത്ത് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. കാരണം എനിക്ക് മലയാളത്തില്‍ ഒരു വാക്ക് പോലും അറിയില്ലായിരുന്നു. പക്ഷേ സംഭാഷണങ്ങള്‍ പഠിക്കുന്നതില്‍ അദ്ദേഹം സഹായിച്ചു.
ആ ലാളിത്യമാണ് എന്നെ അദ്ദേഹത്തിന്റെ വലിയ ആരാധികയാക്കിയത്. ഇത്തവണ ആറാട്ടിന്റെ സെറ്റില്‍ അദ്ദേഹത്തെ കാണുന്ന സമയത്തും എനിക്ക് പേടിയുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ചിരിയും സ്വാഗതം ചെയ്യുന്ന മനോഭാവവും എനിക്ക് ആശ്വാസവും ആത്മവിശ്വാസവും നല്കി. നവാഗതരെ പ്രോത്സാഹിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണം. അദ്ദേഹത്തിനൊപ്പം രണ്ടാമത്തെ ചിത്രമായ ആറാട്ടില്‍ അഭിനയിക്കുന്നതില്‍ ഏറെ അഭിമാനമുണ്ട്.’
നെയ്യാറ്റിന്‍കര ഗോപന്’ എന്നാണ് ‘ആറാട്ടി’ലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്, ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍. ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘പുലിമുരുകന്’ ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനുവേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രമാണ് ‘ആറാട്ട്’.