മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ബിഗ് ബി’യുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. ബിലാലിന്റെ രണ്ടാം വരവ് ആരാധകര്‍ ആവേശത്തോടെ എതിരേല്ക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ ആവേശം ഇരട്ടിയാക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ബിലാലിന്റെ രണ്ടാം വരവില്‍ ഒപ്പം ദുല്‍ഖര്‍ സല്‍മാനും ഉണ്ടാകുമെന്നാണ് വാര്‍ത്ത. ചിത്രത്തില്‍ അബു ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രമായി ദുല്‍ഖര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിലാലി’ലെ അബു ജോണ്‍ കുരിശിങ്കല്‍ ആവുക ദുല്‍ഖറോ ഫഹദോ ശ്രീനാഥ് ഭാസിയോ ആയിരിക്കുമോ എന്ന ചോദ്യത്തിന് നായിക മംമ്തയുടെ മറുപടി ഇങ്ങനെ…
‘അതൊരു സര്‍പ്രൈസാണ്. പ്രീ പ്രൊഡക്ഷന്‍ ഒക്കെ കഴിഞ്ഞ് അടുത്തിടെയാണ് അതാരാണ് വരുന്നതെന്ന് ഞങ്ങള്‍ പോലും അറിഞ്ഞത്,”
എന്നാണ് മംമ്ത അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ ആരാണ് ആ താരമെന്ന കാര്യം മംമ്തയും വ്യക്തമാക്കിയില്ല.
കൊവിഡ് ലോക്ക്ഡൗണ്‍ നീണ്ടുപോവുന്നതിനു അനുസരിച്ച് ചിത്രത്തിന്റെ ഷൂട്ടിംഗും നീളുകയാണ്. ഷൂട്ടിംഗ് ഇനി എന്നു തുടങ്ങും എന്ന ചോദ്യത്തിന്, ഫോര്‍ട്ട് കൊച്ചി ഷൂട്ടിംഗ് നടത്താവുന്ന രീതിയിലാവുകയും മമ്മൂക്ക ജോയിന്‍ ചെയ്യുകയും ചെയ്താല്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്ന് മംമ്ത വ്യക്തമാക്കി.