തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 20000 എന്‍ 95 മാസ്കുകള്‍ നല്കി ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്. ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്കായി രൂപീകരിച്ച മീര്‍ ഫൗണ്ടേഷന് ഇപ്പോള്‍ കൊവിഡ് പ്രതിരോധത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. താരത്തിനും മീര്‍ ഫൗണ്ടേഷനും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ നന്ദി അറിയിച്ചു.