കോഴിക്കോട്: വിവാഹിതയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ചോറോട് മുട്ടുങ്ങൽ രാമത്ത് ബിജിത്തിനെയാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. യുവതി പ്രതിയുടെ ഓട്ടോയിൽ യാത്ര ചെയ്യവേ ഇയാൾ യുവതിയുടെ മൊബൈൽ നമ്പർ വാങ്ങുകയും തുടർന്ന് പരിചയം പുതുക്കുകയും നിരന്തരം ഫോണിൽ വിളിച്ചു സംസാരിക്കുകയുമായിരുന്നു.
സംസാരം ഇയാൾ റെക്കോർഡ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ സംഭാഷണം ഭർത്താവിനെ കേൾപ്പിക്കുമെന്ന് പറഞ്ഞ് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. മണിയൂരിലും മാനന്തവാടിയിലും കൊണ്ടുപോയി പീഡിപ്പിച്ചതായാണ് യുവതി പരാതിയിൽ പറയുന്നത്.
സംഭവം ഭർത്താവിനോടു പറഞ്ഞ ശേഷം പയ്യോളി പൊലീസിൽ യുവതി പരാതി നൽക്കുകയായിരുന്നു. പയ്യോളി സിഐ എം പി ആസാദും, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അഷ്റഫ്, ഹരീഷ് എന്നിവറം ചേർന്നാണ് പ്രതിയെ പിടികൂടിയത്. വടകര ജില്ല ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഇയാളെ പയ്യോളി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.