പാലക്കാട്: പാലക്കാട്ട് ഏഴുവയസ്സുകാരനെ അമ്മ കുത്തി കൊലപ്പെടുത്തി. അലനല്ലൂർ ഭീമനാട് വടശ്ശേരിപ്പുറത്ത് മാനസിക പ്രശ്നമുള്ള മാതാവാണ് മകനെ കുത്തി കൊലപ്പെടുത്തിയത്. 9 മാസം പ്രായമുള്ള പെൺകുഞ്ഞിനെ പുറത്തേക്കു വലിച്ചെറിഞ്ഞു. ഇന്നു പുലർച്ചെയാണ് സംഭവം.
നാലകത്ത് വീട്ടിൽ ഹംസയുടെ മകൾ ഹസ്നത്ത് (32) ആണ് തന്റെ മകൻ ഇർഫാൻ(7)നെ കൊലപ്പെടുത്തിയത്. ആലുവ സ്വദേശി സക്കീർ ഹുസൈനാണ് ഭർത്താവ്. സംഭവം നടക്കുമ്പോൾ മാതാവും രണ്ട് കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
രാവിലെ പുറത്തു നിന്നും ചെറിയ കുട്ടിയുടെ കരച്ചിൽകേട്ട് എത്തിയ നാട്ടുകാർ എത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.