നെടുങ്കണ്ടം: മറ്റാരും വീട്ടിൽ ഇല്ലാത്ത തക്കം നോക്കി അതിക്രമിച്ചുകയറുകയും, ബലാത്സംഗം ചെയ്യുകയും ചെയ്തെന്ന് വീട്ടമ്മയുടെ പരാതിയിൽ 47കാരൻ അറസ്റ്റിൽ. സംഭവത്തിൽ ആനക്കല്ല് സർപ്പക്കുഴിയിൽ സാബു (47)നെയാണ് നെടുങ്കണ്ടം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് കേസിനാസ്പദമായ സംഭവം.
വീട്ടമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയം സാബു വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തുകയരുകയും കടന്നു പിടിക്കുകയും ബലം പ്രയോഗിച്ചു പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് വീട്ടമ്മ നൽകിയ പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് പ്രതിയെ പോലീസ് ആനക്കല്ലിൽ നിന്നു നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐ ചാക്കോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.