അഹമ്മദാബാദ്: ഗുജറാത്തിൽ കോവിഡ് 19 സ്ഥിരീകരിച്ച മലയാളി സ്ത്രീയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഹമ്മദാബാദ് മേഘാനി നഗറിലെ നേതാജി അപ്പാർട്ട്മെന്റിൽ താമസിക്കുന്ന മിനു നായരാണ് (48) ജീവനൊടുക്കിയത്.
അഹമ്മദാബാദ് ഭദ്രയിൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ പബ്ളിക് പ്രോസിക്യൂട്ടർ ഓഫീസിൽ സ്റ്റെനോഗ്രാഫറായിരുന്നു. ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന മിനുവിന്റെ അമ്മ പാലക്കാടും അച്ഛൻ തിരുവനന്തപുരവും സ്വദേശികളാണ്. മകൾ വിവാഹിതയായി ഓസ്ട്രേലിയയിലാണ്. പ്ളസ് ടു വിദ്യാർഥിയായ ഒരു മകനുണ്ട്.