തൃശ്ശൂർ : പ്രണയബന്ധത്തിൽ നിന്ന് കാമുകി പിന്മാറിയ വിരോധത്തിൽ കാമുകിയുടെ അമ്മയെ കാമുകനും സഹോദരനും മർദ്ദിച്ച് പരിക്കേൽപിച്ചു. തൃശ്ശൂർ എൽത്തുരുത്തിലാണ് സംഭവം. കാമുകന്റെ സഹോദരനായ കാര്യാട്ടുക്കര അമലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കാമുകനായ അതുൽ ഒളിവിലാണ്. കാര്യാട്ടുക്കര ഫൈസലിന്റെ ഭാര്യ അഫ്നയ്ക്കാണ് മർദ്ദനമേറ്റത്. അഫ്നയുടെ മകൾ ഫിസയുമായി അതുൽ സ്നേഹത്തിലായിരുന്നു. അതുൽ കഞ്ചാവ് ഉപയോഗിക്കുന്നത് അറിഞ്ഞ് ഫിസ ബന്ധത്തിൽ നിന്ന് പിന്മാറിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
ഫിസയ്ക്ക് നേരെയും നേരത്തെ സമാനരീതിയിൽ ആക്രമണ ശ്രമം ഇയാൾ നടത്തിയിരുന്നു. അമലും അതുലും ചേർന്ന് ഇന്ന് രാവിലെയാണ് അഫ്നയെ പരസ്യമായി എൽത്തുരുത്ത് റോഡിൽ വെച്ച് മർദ്ദിച്ചത്.
സ്കൂട്ടറിൽ വരികയായിരുന്ന അഫ്നയെ ബൈക്ക് ഉപയോഗിച്ച് തടഞ്ഞു നിർത്തിയ ശേഷം മുഖത്തും കഴുത്തിലും ഇടിച്ച് പരിക്കേൽപിച്ചു. പരുക്കേറ്റ അഫ്ന തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ചികിത്സസയിലാണ്.