ആലപ്പുഴ : വീട്ടുവളപ്പിൽ കഞ്ചാവുചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. ചേർത്തല ആഞ്ഞിലിപ്പാലം റെയിൽക്രോസിന് സമീപം ചിറയിൽ യദുകൃഷ്ണൻ (21) ആണ് അറസ്റ്റിലായത്. ഇയാൾ കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നാണ് വിവരം. പച്ചക്കറിത്തൈ ആണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് മുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയത്.
ഉപയോഗശേഷം കുരു കവറിൽ മണ്ണിട്ട് കിളിർപ്പിച്ച് വീടിന്റെ മുറ്റത്തുതന്നെ പരിപാലിക്കുകയായിരുന്നു. പച്ചക്കറിത്തൈ ആണെന്നാണ് സംശയം ഉയർത്തിയ അമ്മയെ അടക്കം തെറ്റിദ്ധരിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കൊച്ചിൻ ഷിപ്പ് യാർഡിൽ അപ്രന്റീസാണ് യുവാവ്. ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന നടത്തിയത്.
യുവാവ് ഉപയോഗശേഷം കുരു കവറിൽ മണ്ണിട്ട് കിളിർപ്പിച്ച് വീടിന്റെ മുറ്റത്തുതന്നെ പരിപാലിക്കുകയായിരുന്നു . പച്ചക്കറിത്തൈ ആണെന്നാണ് സംശയമുയർത്തിയ അമ്മയെ അടക്കം തെറ്റിദ്ധരിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫിന് കിട്ടിയ രഹസ്യവിവരത്തെത്തുടർന്ന് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. സാജു വർഗീസിന്റെ നിർദേശത്തിലായിരുന്നു പരിശോധന നടന്നത് .