കോവിഡ് 19 എന്ന മഹാമാരിയെ തടുക്കാനായി പ്രഖ്യാപിച്ച ലോക്ഡൗൺ രാജ്യം മെയ് 3 വരെ നീട്ടിയിരിക്കുകയാണ്.
മാർച്ച് 24 ന് തുടങ്ങിയ ലോക്ഡൗണിൽ രാജ്യത്ത് ജനങ്ങൾ മുഴുവൻ ദുരിതം അനുഭവിക്കുകയാണ്. ഈ സാഹചര്യത്തിൽ ആഹാരം അടക്കമുള്ള സഹായങ്ങളുമായി നിരവധി സെലിബ്രേറ്റികളാണ് എത്തിയിരിക്കുന്നത്.
ഇപ്പോഴിതാ മഹാരാഷ്ട്രയിലെ ആരോഗ്യ പ്രവർത്തകർക്ക് 25,000 വ്യക്തിഗത സുരക്ഷാ കിറ്റുകൾ (പിപിഇ) വിതരണം ചെയ്തിരിക്കുകയാണ്. ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാൻ. മഹാരാഷ്ട്ര സർക്കാർ ഷാറൂഖിനെ അഭിനന്ദിച്ച് രംഗത്തെത്തിയതോടെയാണ് നടന്റെ പ്രവൃത്തി പുറംലോകമറിഞ്ഞത്.
ആരോഗ്യ ക്ഷേമ മന്ത്രി രാജേഷ് തോപെയാണ് നടനെ അനുമോദിച്ചത്. മറുപടിയായി, കിറ്റുകൾ വിതരണം ചെയ്യാനുള്ള താങ്കളുടെ സഹായത്തിന് നന്ദി. നമ്മെയും മനുഷ്യത്വത്തെയും സംരക്ഷിക്കാനുള്ള ഒരുമിച്ചുള്ള പോരാട്ടത്തിലാണ് നമ്മൾ. അതിൽ പങ്കുചേരാൻ സാധിച്ചതിൽ സന്തോഷിക്കുന്നു.
താങ്കളും കുടുംബവും സുരക്ഷിതരായിരിക്കട്ടെ എന്ന് ഷാറൂഖ് മറുപടി നൽകുകയും ചെയ്തു. നേരത്തെ, മുംബൈയിലുള്ള 4സ്റ്റോറി എന്ന തങ്ങളുടെ നാല് നിലയിലുള്ള ഓഫീസ് ക്വാറന്റൈനു വേണ്ടി ഷാറൂഖും ഭാര്യ ഗൗരിയും വിട്ടു നൽകിയിരുന്നു.
ഇതുകൂടാതെ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ കൂടിയായ ഷാറൂഖ് സഹായം നൽകിയിരുന്നു. ബോളിവുഡിലെ മറ്റൊരു സുപ്പർതാരം സൽമാൻ ഖാൻ നേരത്തെ സിനിമയിൽ ആയിരക്കണ്കകിന് ദിവസ വേദനക്കാരുടെ മുഴുവൻ ചിലവും ഏറ്റെടുത്തിരുന്നു.