ദുബായ്: കൊവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യക്ക് 25 കോടി നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. കൊവിഡിനെ ചെറുക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേരത്തേ കേരളത്തിന് യൂസഫലി 10 കോടി രൂപ സംഭാവന ചെയ്തിരുന്നു.
ഇതിന് പുറമെയാണ് ഇന്ത്യക്ക് 25 കോടി രൂപ നൽകുന്നത്. ഇതോടെ 35 കോടി രൂപ യൂസഫലി കൊവിഡ് പ്രതിരോധത്തിനായി സംഭാവന ചെയ്തു. സംസ്ഥാനം അതീവ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്ന് പോകുമ്പോൾ ദുരിതാശ്വാസ നിധി വഴി പണം സമാഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അതേസമയം സംസ്ഥാനത്തെ മാസ്കുകളുടെ ക്ഷാമം പരിഹരിക്കാൻ എം എ യൂസഫ് അലി ഒരു ലക്ഷം മാസ്കുകൾ എത്തിക്കും. ദില്ലിയിൽ നിന്നാണ് മാസ്കുകൾ എത്തിക്കുന്നത്. വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.