തിരുവനന്തപുരം: ഡൽഹി നിസാമുദീനിലെ തബ് ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ നടക്കുന്ന വർഗീയ പ്രചരണം അനുവദിച്ച് കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേത്തിന്റെ പ്രതികരണം.
ഇത്തരം ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. തബ് ലീഗ് ജമാ അത്ത് മതസമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ ചില കൂട്ടർ അസഹിഷ്ണുതയോടുള്ള പ്രചരണം നടത്തുന്നുണ്ട്.
അവരോട് ഒരു കാര്യമേ പറയാനുള്ളൂ. വർഗീയ വിളവെടുപ്പ് നടത്താൻ ആരും ഇറങ്ങേണ്ട. കൊറോണ മതം നോക്കി ബാധിക്കുന്ന ഒന്നല്ല.’, മുഖ്യമന്ത്രി പറഞ്ഞു മതസമ്മേളനത്തിൽ പങ്കെടുത്ത 60 പേർ നിരീക്ഷണത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് രോഗം സ്ഥിരീകരിച്ചു. കാസർകോട് 12, എറണാകുളം 3, തിരുവനന്തപുരം, തൃശ്ശൂർ, കണ്ണൂർ, മലപ്പുറം 2, പാലക്കാട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.