മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് മലയാള സിനിമയിലെ മാതൃകാ ദമ്പതികളായ നടൻ ജയറാമിന്റെയും പാർവതിയുടേയും. ബാലതാരമായി അച്ഛനൊപ്പം എത്തിയ കാളിദാസ് ഇപ്പോൾ നായകനായി തിളങ്ങുകയാണ്.
കാളിദാസിന് പിന്നാലെയായി മാളവികയും ഉടൻ സിനിമയിലെത്തുമോ എന്ന അന്വേഷണത്തിലാണ് ആരാധകർ.
ഇപ്പോൾസോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത് മുമ്പ് ജെബി ജംഗ്ക്ഷനിലെ പരിപാടിക്കിടയിൽ പാർവതിയെക്കുറിച്ച് ജയറാം പറഞ്ഞ കാര്യങ്ങളാണ്. ജയറാമും കാളിദാസും സിനിമയുമായി മുന്നേറുമ്ബോൾ മറ്റ് കാര്യങ്ങളെല്ലാം കൃത്യമായി നോക്കുന്നത് പാർവതിയാണ്. പാർവതിയുടെ ഏത് സ്വഭാവമാണ് മക്കൾക്ക് വേണം എന്നാഗ്രഹിക്കുന്നതെന്ന് ജെബി ജംഗക്ഷനിൽ ജയറാമിനോട് ചോദിച്ചിരുന്നു.
അദ്ദേഹത്തിന്റെ മറുപടിയാണ് വീണ്ടും ചർച്ചയാകുന്നത്. പാർവതിയുടെ എല്ലാ സ്വഭാവങ്ങളും മക്കൾക്ക് വേണമെന്നാണ് അഗ്രഹിക്കുന്നതെന്ന മറുപടിയായിരുന്നു ജയറാം നൽകിയത്. എന്നാൽ ഏത് സ്വഭാവമാണ് വേണ്ട എന്നാഗ്രഹിക്കുന്നതെന്നും ജോൺ ബ്രിട്ടാസ് ചോദിച്ചിരുന്നു. വിശേഷ ദിവസങ്ങളിൽ മുറുക്കുന്ന സ്വഭാവമുണ്ട് പാർവതിക്ക്. അത് വേണ്ട, ആ സ്വഭാവം കണ്ടുപഠിക്കരുതെന്ന് താൻ മക്കളോട് പറയാറുണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി.