രേഷ്മ രാജൻ ബിഗ് ബോസ് രണ്ടാം സീസണിൽ മത്സരാർത്ഥിയായി എത്തുന്നതിന് മുമ്പ് അധികമാരും അറിയാതിരുന്ന മോഡലായിരുന്നു. എന്നാൽ ലക്ഷക്കണക്കിന് വരുന്ന മലയാളികൾക്ക് ഈ ശക്തമായ നിലപാടുള്ള പെൺകുട്ടിയെ നന്നായി അറിയാം.
ബിഗ് ബോസ് വീട്ടിലെത്തിയിട്ടും കാര്യമായി ശ്രദ്ധ പടിച്ചുപറ്റാൻ രേഷ്മയ്ക്ക് കഴിഞ്ഞിരുന്നില്ലെങ്കിലും വീട്ടിനുള്ളിൽ നടന്ന ചില സംഭവങ്ങൾ രേഷ്മയെ താരമാക്കി. ഒരു ടാസ്കിനിടെ രേഷ്മയുടെ കണ്ണിൽ, മറ്റൊരു മത്സരാർത്ഥിയായിരുന്ന രജിത് കുമാർ മുളക് തേച്ചതായിരുന്നു വലിയ കോലാഹലങ്ങൾക്ക് വഴിയൊരുക്കിയത്.
തുടർന്ന് ഏറെ ചർച്ചകൾക്ക് ശേഷം രേഷ്മയുടെ ഉറച്ച തീരുമാനത്തിന് ശേഷം, രജിത്തിനെ പുറത്താക്കുകയായിരുന്നു. രേഷ്മയുടെ അന്തിമ വിധി ശരി വയ്ക്കുകയായിരുന്നു ബിഗ്ബോസ്. സംഭവത്തിന് പിന്നാലെ രേഷ്മയും എവിക്ഷനിലൂടെ പുറത്തേക്കെത്തി.
ഒരാഴ്ചയ്ക്ക് ശേഷം കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ഷോ തന്നെ നിർത്തിവയ്ക്കുകയും ചെയ്തു. എന്നാൽ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തേക്കെത്തിയ രേഷ്മയ്ക്ക് നിരവധി ആരാധകർക്കൊപ്പം വിരോധികളുമുണ്ടായി. എന്നാൽ ഇതിലൊന്നും കൂസാതെയാണ് താരത്തിന്റെ ഇപ്പോഴതത്തെയും നിലപാടുകൾ.
ഇപ്പോഴിതാ ചില ചിത്രങ്ങൾ കുത്തിപ്പൊക്കി വിവാദമാക്കുകയാണ് സോഷ്യൽ മീഡിയ രേഷ്മ നായർ എന്ന പേരിൽ (ബൈപൊളാർ മസ്താനി) എന്ന രണ്ടാം പേരിലുള്ള പേജിൽ പുറത്തുവന്ന ചിത്രങ്ങൾക്കാണ് ചിലർ മോശമായ രീതിയിൽ വിമർശനങ്ങൾ ഉന്നയിക്കുന്നത്. കൊവിഡ് കാലത്താണോ ഫോട്ടോഷൂട്ട് എന്നാണ് ചിലരുടെ ചോദ്യം.
എന്നാൽ ഇത് താരം മുമ്പ് പകർത്തിയ ചിത്രങ്ങളാണെന്നും വിധ്വേഷം മുൻനിർത്തി ചിലർ ആക്രമിക്കുകയാണെന്നും രേഷ്മയെ പിന്തുണയക്കുന്നുവരും കമന്റുകൾ പറയുന്നു. പല ഗ്രൂപ്പുകളിലും പുതിയ ഫോട്ടോഷൂട്ട് എന്ന പേരിൽ ചിത്രങ്ങൾ പ്രചരിക്കുന്നുമുണ്ട്.
ഇതിനെല്ലാം പുറമെ പേജിന് 11കെ ഫോളോവേഴ്സുണ്ടെങ്കിലും, ഇത് തുടങ്ങിയത് ജനുവരി ഏഴിനാണ്. അതായത് ബിഗ് ബോസ് തുടങ്ങി രണ്ടാം ദിവസം. അതുകൊണ്ടുതന്നെ ഇത് രേഷ്മ തന്നെ കൈകാര്യം ചെയ്യുന്ന പേജാണെന്ന കാര്യത്തിൽ പോലും വ്യക്തതയില്ലെന്ന് ചുരുക്കം.