കൊറോണ വൈറസ് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത് അനുഷ്ക ശർമ്മയും വിരാട് കോഹ്ലിയും. തുക വെളിപ്പെടുത്താതെ പിഎം കെയർസ് ഫണ്ടിനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഇരുവരും സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചത്.
‘വിരാടും ഞാനും പ്രധാനമന്ത്രി കെയർ ദുരിതാശ്വാസ നിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (മഹാരാഷ്ട്ര) എന്നിവയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നു. നിരവധി പേരുടെ കഷ്ടപ്പാടുകൾ നോക്കുമ്പോൾ ഞങ്ങളുടെ ഹൃദയം തകരുകയാണ്, ഞങ്ങളുടെ സംഭാവന ഏതെങ്കിലും വിധത്തിൽ, നമ്മുടെ സഹ പൗരന്മാരുടെ വേദന ലഘൂകരിക്കാൻ സഹായിക്കും’ അനുഷ്കയും കോഹ്ലിയും ട്വിറ്ററിൽ കുറിച്ചു.
താരങ്ങൾ സംഭാവന നൽകിയ തുക വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇൻഡസ്ട്രിയിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച് അനുഷ്കയും വിരാടും പിഎം കെയർസ് ഫണ്ടിലേക്ക് മൂന്ന് കോടി രൂപ സംഭാവന ചെയ്യുമെന്നാണ് അറിയുന്നത്.
അനുഷ്കയ്ക്കും വിരാടിനും മുമ്ബ് മറ്റ് നിരവധി ബോളിവുഡ് താരങ്ങൾ പിഎം കെയർസ് ഫണ്ടിലേക്ക് സംഭാവന നൽകിയതായി പ്രഖ്യാപിച്ചിരുന്നു.