ഗായികയും നടിയും അവതാരകയുമായ റിമി ടോമി പങ്കുവച്ച ഒരു പത്ര കട്ടിംഗിലെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൗതുകമുണര്‍ത്തുന്നത്. ഒരുകാലത്ത് കാമ്ബസുകളുടെയും കോളേജ് പിള്ളേരുടെയും ഹരമായിരുന്ന ചോക്ളേറ്റ് നായകന് കുഞ്ചാക്കോബോബനെ കാത്ത് നില്ക്കുന്ന ഒരു കൂട്ടം പെണ്‍കുട്ടികളാണ് ചിത്രത്തില്‍. ആരാധനയോടെ നില്ക്കുന്ന പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ ഒരാള്‍ റിമി ടോമിയാണ്.
“20 വര്‍ഷം മുന്‍പുള്ള ഈ ഫോട്ടോ ഇപ്പോ തപ്പി എടുത്ത ആള്‍ക്ക് ഉമ്മ. ‘നിറം’ സിനിമ ഹിറ്റായ സമയം ആയിരുന്നു, ചാക്കോച്ചന് എന്നാല്‍ പെണ്പിള്ളേരുടെ ഹരം. അങ്ങനെ ആ ടൈമില്‍ ആരാധനയോടെ ഓട്ടോഗ്രാഫിനായി നില്ക്കുന്ന ഞാന്‍. ഈ ഫോട്ടോ അന്ന് പത്രത്തില്‍ വന്നപ്പോള്‍ പാല അല്‍ഫോണ്‍സ് കോളേജില്‍ ഒന്നൂടെ സ്റ്റാര്‍ ആയി മാറി ഞാന്‍. ഇന്നലെ ചാക്കോച്ചന് തന്നെ ആണ് ഈ ഫോട്ടോ എനിക്ക് അയച്ച് തന്നതും,” റിമി ടോമി പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ കുത്തിപ്പൊക്കലുകള്‍ തകൃതിയായി നടക്കുന്നതിനിടയില്‍ 20 വര്‍ഷം മുന്‍പുള്ള ഒരു ഓര്‍മ്മ സന്തോഷത്തോടെ പങ്കുവച്ചിരിക്കുകയാണ് ഗിയിക റിമി ടോമി. വര്‍ഷങ്ങള്‍ക്ക് മുമ്ബ് റിമി പാലാ അല്‍ഫോണ്‍സ കോളജില്‍ പഠിക്കുന്ന സമയത്തെ കലോല്‍സവ നാളുകള്‍ക്കിടെ പകര്‍ത്തിയ ചിത്രമാണ് ഇത്. നടന് ചാക്കോച്ചനില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങാന്‍ നില്ക്കുന്ന ആരാധികമാരുടെ കൂട്ടത്തിലാണ് റിമിയെ കാണാന്‍ കഴിയുക. ചാക്കോച്ചന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെയാണ് റിമിയുടെ നില്‍പ്പ്.
നിറം സിനിമ ഹിറ്റായ സമയത്തായിരുന്നു ഈ ചിത്രം സംഭവിച്ചതെന്നും അന്ന് ചാക്കോച്ചനെന്നാല് പെണ്ക്കുട്ടികള്ക്കെല്ലാം ഹരമായിരുന്നെന്നും റിമി ഓര്‍ക്കുന്നു. 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ചിത്രം തപ്പിയെടുത്തത് ചാക്കോച്ചന് തന്നെയാണെന്നും റിമി കുറിച്ചിട്ടുണ്ട്.