ലഖ്നോ: രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന് എതിരെ ശക്തമായ പ്രതിരോധമെന്ന നിലയിൽസമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും ചിലർ മാത്രം ഇതൊന്നും അറിഞ്ഞ മട്ടില്ല. അത്തരമൊരു സംഭവമാണ് ലോക്ക് ഡൗൺ ഒന്നാം ദിവസം ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ അരങ്ങേറിയത്.
ലഖ്നൗവിൽനിന്ന് 300 കിലോമീറ്റർ അകലെയുള്ള മെഹ്ദ പൂർവയിലാണ് സംഭവം. സ്വയം ആൾദൈവമായി പ്രഖ്യാപിച്ച ഒരു സ്ത്രീ പൊതുസ്ഥലത്ത് ആളുകളെ വിളിച്ചുകൂട്ടുകയായിരുന്നു. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും നിർദേശങ്ങൾ പാലിക്കാൻ സ്ത്രീയും വിശ്വാസികളും തയ്യാറായില്ല. ഒടുവിൽ ബലപ്രയോഗത്തിലൂടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.
‘നിങ്ങൾക്കെതിരെയും നിങ്ങളുടെ അനുയായികൾക്കെതിരെയും ഞങ്ങൾ കേസ് ഫയൽ ചെയ്യും. ഇതാണ് നിങ്ങളുടെ അവസാന അവസരം. ഈ ആൾക്കൂട്ടം അവസാനിപ്പിക്കൂ. നിങ്ങളെല്ലാവരും വീട്ടിൽ പോകണം അല്ലെങ്കിൽ ഞങ്ങൾ നടപടികൾ സ്വീകരിക്കും.’ എന്ന് പോലീസ് മുന്നറിയിപ്പു നൽകിയെങ്കിലും ഇവർ പിൻവാങ്ങാൻ തയ്യാറായില്ല.
തുടർന്ന് പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിച്ചതോടെ ഇവർ പോലീസിന് നേരെ വാളുവീശി.
‘ശ്രമിക്കൂ, കഴിയുമെങ്കിൽ എന്നെ ഇവിടെ നിന്നുമാറ്റൂ’ എന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഒടുവിൽ വനിതാ പോലീസ് അടക്കമുള്ളവർ ചേർന്ന് ഇവരെ തൂക്കിയെടുത്ത് പോലീസ് ജീപ്പിൽ കയറ്റുകയായിരുന്നു. ചെറിയ രീതിയിൽ ലാത്തിചാർജ് നടത്തിയാണ് ആൾക്കൂട്ടത്തെ പിരിച്ചുവിട്ടത്.
ചുവന്ന പട്ടുസാരിയണിഞ്ഞ് കൈയിൽ ഒരു വാളുമായാണ് നിൽക്കുന്ന ഇവർ സ്വയം ‘മാ ആദി ശക്തി’ എന്നാണ് വിശേഷിപ്പിക്കുന്നത്.
Watch the self styled god woman ‘Maa Aadi Shakti’ from UP. She takes out a sword and threatens the police refusing to dismiss a religious gathering.
Why this woman is not getting treatment already?
Is this even normal behaviour?pic.twitter.com/O9bueT8rTT
— Sanghamitra (@AudaciousQuest) March 25, 2020