കൊച്ചി: സ്ത്രീകളെ ആക്ഷേപിക്കുന്ന പരാമര്‍ശവുമായി ബിജെപി നേതാവ് ടിജി മോഹന്‍ദാസ്. ബസ്സിലും മറ്റും പയ്യന്മാര് ശല്യം ചെയ്താല്‍ പെണ്‍കുട്ടികള്‍ ആസ്വദിക്കും എന്ന, മോഹന്‍ദാസിന്റെ ട്വീറ്റാണ് വിവാദമായിരിക്കുന്നത്.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 65 കഴിഞ്ഞവര്‍ പുറത്തിറങ്ങരുതെന്ന നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് മോഹന്‍ദാസിന്റെ ട്വീറ്റ്. ’65 കഴിഞ്ഞ കിഴവന്മാര് പുറത്തിറങ്ങരുത് എന്ന് പറഞ്ഞത് നന്നായി. ചെറുപ്പക്കാരികള്‍ക്ക് സ്വസ്ഥമായി ഇറങ്ങി നടക്കാമല്ലോ! കിഴവന്മാര് മഹാശല്യമാണെന്നേ… ഇല്ലേ?’-എന്നായിരുന്നു മോഹന്‍ദാസിന്റെ ആദ്യ ട്വീറ്റ്.
‘ഞാന്‍ പറഞ്ഞത് സത്യമാണ്. 55-75 വയസ്സുള്ള കിളവന്മാരാണ് ചെറുപ്പക്കാരികളെ ബസിലും മറ്റും ശല്യം ചെയ്യുന്നത്. പയ്യന്മാരെക്കൊണ്ട് അത്രക്ക് പ്രശ്നമൊന്നുമില്ല. ഉണ്ടെങ്കില്‍ തന്നെ പെമ്ബിള്ളേര്‍ ആസ്വദിച്ചോളും. ഞാനും കിഴവനാണ്. എന്നുവെച്ച് സത്യം പറയാതിരിക്കാന്‍ പറ്റില്ല’, തുടര്‍ന്നുള്ള ട്വീറ്റില്‍ മോഹന്‍ദാസ് പറയുന്നു.